ചെപ്പേടുകൾ
  • സി.ഇ. ഒമ്പതാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരേയുള്ള മധ്യകാല കേരളത്തെപ്പറ്റി അറിവ് നൽകുന്ന സുപ്രധാന രേഖകൾ ആണ് ചെപ്പേടുകൾ.
  • ചെമ്പ് തകിടിൽ ആലേഖനം ചെയ്ത ലിഖിതങ്ങളെയാണ് ചെപ്പേടുകൾ എന്ന് വിളിക്കുന്നത്.
  • വട്ടെഴുത്ത് എന്ന പഴയ കാല ലിപി ഉപയോഗിച്ചിരുന്നു.
  • നാടുവാഴികൾ ക്ഷേത്രങ്ങൾക്കും കച്ചവടസംഘങ്ങൾക്കും മറ്റും ചാർത്തികൊടുത്ത അധികാരരേഖകൾ പ്രധാനമായും ചെപ്പേടുകളിൽ ആയിരുന്നു.
  • ഉദാ: തെരിസാപ്പള്ളി ചെപ്പേട്, ജൂതചേപ്പേട്.
  • ചില ചെപ്പേടുകളിൽ നാടുവാഴികളുടെ ഭരണവർഷം രേഖപ്പെടുത്തിയിരിക്കുന്നു.