മധ്യകാല യൂറോപ്പ്യൻ സമൂഹം
  • ഏറ്റവും ഉയർന്ന സ്ഥാനം രാജാവിനായിരുന്നു.
  • രാജ്യത്തെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥൻ രാജാവായിരുന്നു. രാജാവ് ഭൂമി പ്രഭുക്കന്മാർക്ക് നൽകി. ഇതിനു പകരമായി പ്രഭുക്കന്മാർ രാജാവിന് സൈനിക സേവനം നൽകി.
  • ഓരോ പ്രഭുവും തനിക്ക് ലഭിച്ച ഭൂമിയുടെ ഒരു ഭാഗം ഇടപ്രഭുക്കന്മാർ എന്ന മറ്റൊരു വിഭാഗത്തിന് നൽകി. പകരം പ്രഭുക്കന്മാർ അവരിൽ നിന്നും സേവനങ്ങൾ ആവശ്യപ്പെട്ടു.
  • ഇത്തരത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയെ ഫ്യുഡലിസം എന്ന് വിളിക്കുന്നു.
  • പ്രഭുക്കന്മാരുടെ കൈവശം ഉണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ 'മാനർ' എന്ന് വിളിക്കുന്നു.
  • ഫ്യുഡ് എന്ന ജർമൻ പദത്തിൽ നിന്നാണ് ഫ്യുഡലിസം എന്ന പദം രൂപപ്പെട്ടത്. (ഫ്യുഡ് എന്നാൽ 'ഒരു തുണ്ട് ഭൂമി' എന്നാണ് അർഥം).