ഉല്പാദന രീതികൾ

ലൈംഗികപ്രത്യുൽപ്പാദനം (Sexual reproduction) :

  • വിത്തിൽ നിന്ന് പുതിയ തൈ ചെടികൾ ഉണ്ടാക്കുന്ന രീതി.
  • ഉദാ : നെല്ല്, തെങ്ങ്, പ്ലാവ്, മാവ്.

കായിക പ്രജനനം(Vegetative propagation) :

  • സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈ ചെടികൾ ഉണ്ടാക്കുന്ന രീതി.
  • ഉദാ : മരച്ചീനി, കശുമാവ്, റോസ്, ചെമ്പരത്തി.

കായിക പ്രജനന രീതികൾ

1. പതിവയ്ക്കൽ (layering):

  • ഒരു ചെടിയുടെ കൊമ്പിൽ വേരുകൾ ഉൽപാദിപ്പിച്ച് പുതിയ തൈ നിർമിക്കുന്ന രീതിയാണ് പതിവയ്ക്കൽ.
  • ഉദാ : പിച്ചി, മുല്ല, റോസ്.
  • മിക്ക ചെടികളും പതി വച്ച് വളർത്താം.
  • വിത്ത് മുളച്ച് ഉണ്ടാകുന്ന ചെടിയുടെ അത്ര ആയുർദൈർഖ്യം ഉണ്ടാവില്ല, വലുപ്പവും കുറവായിരിക്കും.
  • മാതൃ സസ്യത്തിൻ്റെ ഗുണങ്ങൾ ഉണ്ടാവും.
  • രോഗബാധയുള്ള ചെടിയിൽ പതിവച്ചാൽ പുതിയ ചെടികൾക്കും രോഗമുണ്ടാകും.
  • വിത്ത് മുഖേന ഉൽപ്പാദിപ്പിച്ചെടുത്ത ചെടികളെക്കാൾ വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
  • പതിവയ്ക്കലിലൂടെ ചുരുങ്ങിയ കാലയളവിൽ കൂടുതൽ തൈകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കും.
  • തായ്‌വേരുപടലം ഉണ്ടായിരിക്കില്ല.
  • കൂടുതൽ പരിചരണം ആവശ്യമായി വരും.

2. കൊമ്പ് ഒട്ടിക്കൽ (grafting):

  • ഒരേ വർഗ്ഗത്തിൽപെട്ട സസ്യങ്ങളുടെ തണ്ടുകൾ ഒട്ടിച്ചു ചേർത്ത് ഗുണമേന്മയുള്ള സസ്യങ്ങൾ ഉണ്ടാക്കുന്നു.
  • ഉദാ: മാവ്.
  • ഒട്ടിക്കലിന് വേണ്ടി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടി - സ്റ്റോക്ക്( മൂല കാണ്ഡം). ഒട്ടിക്കുന്ന കൊമ്പ്- സയൺ( ഒട്ടു കമ്പ്).

3.മുകുളം ഒട്ടിക്കൽ (budding) :

  • ഒരു ചെടിയിൽ മറ്റൊരു ചെടിയുടെ മുകുളം ഒട്ടിച്ച് പല നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാക്കുന്ന രീതി.
  • ഉദാ: റോസ്.