ജന്തു വൈവിധ്യം

ജന്തുക്കൾ മുട്ടയിട്ടു വിരിയിക്കുകയോ അല്ലെങ്കിൽ പ്രസവിച്ചു മുലയൂട്ടി കുഞ്ഞുങ്ങളെ വളർത്തുകയോ ആണ് പൊതുവിൽ ചെയുന്നത്.

മുട്ടയിടുന്നവ

പക്ഷികൾ അടയിരിപ്പു കാലം
കോഴി 21 ദിവസം
പ്രാവ് 14 ദിവസം
കുരുവി 14 ദിവസം
ഒട്ടകപ്പക്ഷി 42 ദിവസം
ലൗബേർഡ് 22 -25 ദിവസം

ഡോ .സലിം അലി

  • ലോക പ്രശസ്തനായ ഇന്ത്യൻ പക്ഷിനിരീക്ഷകൻ.

  • ദേശീയ പക്ഷി നിരീക്ഷണ ദിവസം -നവംബർ 12 (ഡോ . സലിം അലിയുടെ ജന്മദിനം)

  • ബുക്ക്സ് : ബേർഡ്‌സ് ഓഫ് ഇന്ത്യ, ബേർഡ്‌സ് ഓഫ് കേരള.

  • ആത്മകഥ : ഒരു കുരുവിയുടെ പതനം.

മുട്ടയിടാൻ വേണ്ടി ദീർഘദൂരം സഞ്ചരിക്കുന്ന ഒരു മത്സ്യം - സാൽമൺ (പസഫിക് സമുദ്രത്തിൽ കാണപ്പെടുന്നു).

  • ആംഫിബിയൻസിനു ഉദാഹരണം : തവള, സാലമാൻഡർ, സീസിലിയൻ.

  • മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ മുതിയം കടൽത്തീരത്തു സംരക്ഷിക്കപ്പെടുന്നത് : കടലാമകൾ

രൂപാന്തരണം

  • ചില ജീവികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാതൃജീവികളുമായി സാദൃശ്യം ഉണ്ടാവാറില്ല. ഇവയാണ് ലാർവകൾ.
  • ലാർവകൾ പിന്നീട് പല വളർച്ച ഘട്ടങ്ങളിലൂടെ കടന്നു പോയി മാതൃജീവികളോടെ സാദൃശ്യമുള്ളവയായി മാറുന്നു.

  • ശലഭങ്ങൾക്ക് ഉദാഹരണം : ഗരുഡശലഭം, കൃഷ്ണശലഭം, മഞ്ഞപ്പാപ്പാത്തി, നാരകശലഭം, ഓക്കിലശലഭം

ദേശാടനപ്പക്ഷികൾ

  • അന്യദേശങ്ങളിൽ നിന്ന് അനുകൂല സാഹചര്യങ്ങൾ തേടി നമ്മുടെ നാട്ടിൽ എത്തുന്ന പക്ഷികൾ.
  • കടലുണ്ടി, കുമരകം, തട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.
  • ഉദാഹരണം: എരണ്ട, നാകമോഹൻ, മണൽക്കോഴി.