ബഹിരാകാശം

ബഹിരാകാശം-സവിശേഷതകൾ

  • ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള വിശാലമായ ശൂന്യപ്രദേശമാണ് ബഹിരാകാശം.
  • ഭൂമിക്ക് ചുറ്റും ബഹിരാകാശം ഉണ്ട്.
  • ഭൂമി ബഹിരാകാശത്തിലെ അനേകം കോടി ഗോളങ്ങളിൽ ഒന്നുമാത്രമാണ്.
  • ബഹിരാകാശത്തു ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ചന്ദ്രനാണ്.
  • ബഹിരാകാശത്തിൽ വായു ഇല്ല.
  • ബഹിരാകാശ ഗോളങ്ങൾ : നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ

മനുഷ്യൻ്റെ ആദ്യ ബഹിരാകാശയാത്ര

  • സഞ്ചാരി : യൂറി ഗഗാറിൻ
  • വാഹനം : വോസ്റ്റോക്ക് -1
  • രാജ്യം : സോവിയറ്റ് യൂണിയൻ
  • വർഷം : 1961 ഏപ്രിൽ 12

  • ഇന്ത്യയുടെ ബഹിരാകാശ ഏജൻസി : ISRO

കൃത്രിമോപഗ്രഹങ്ങൾ (Artificial Satellites )

  • വിവിധ ആവശ്യങ്ങൾക്കായി മനുഷ്യർ ബഹിരാകാശത്തേക്ക് അയ്ക്കുന്ന ഉപകരണങ്ങൾ അടങ്ങിയ പേടകങ്ങൾ .
  • കൃത്രിമോപഗ്രഹങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന മേഖലകൾ:

    • ഭൂവിഭവങ്ങൾ കണ്ടെത്തൽ
    • കാലാവസ്ഥ പഠനം
    • മത്സ്യസമ്പത്ത് കണ്ടെത്തൽ
    • വാർത്താവിനിമയം
    • സൈനിക, പ്രതിരോധ പ്രവർത്തനങ്ങൾ
    • കര-വ്യോമ-സമുദ്ര ഗതാഗത മാർഗനിർദ്ദേശം
    • ബഹിരാകാശ ഗവേഷണം
    • വനഭൂമികൾ, തണ്ണീർതടങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം
  • ആദ്യത്തെ കൃത്രിമോപഗ്രഹം: സുപട്നിക് -1 (രാജ്യം : സോവിയറ്റ് യൂണിയൻ, വർഷം : 1957 ഒക്ടോബർ 4)

  • 1959 ഒക്ടോബർ 10 നു അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി ഒപ്പുവച്ചതിൻ്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 4 -10 അന്താരാഷ്ട്ര ബഹിരാകാശവാരമായി ആചരിക്കുന്നു .

ആദ്യമായി

  • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം : ആര്യഭട്ട : 1975
  • അമേരിക്കയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം: 1958.
  • ബഹിരാകാശത്തു എത്തിയ ആദ്യജീവി : ലൈക്ക എന്ന നായ്ക്കുട്ടി : 1957 (സോവിയറ്റ് യൂണിയൻ)
  • ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്തു ചിലവഴിച്ച വനിത : പെഗ്ഗി വിറ്റ്സൺ(മൂന്ന് യാത്രകളിലായി 665 ദിവസം).
  • ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി ബഹിരാകാശത്തു ചിലവിട്ട വനിത : ക്രിസ്റ്റീന കോച് (തുടർച്ചയായി 328 ദിവസം).