ജീവൻ്റെ ചെപ്പുകൾ
  • നഗ്നനേത്രം കൊണ്ടുകാണാൻ കഴിയാത്ത ജീവികൾ - സൂക്ഷ്മ ജീവികൾ
  • സൂക്ഷ്മ ജീവികളെ കാണാൻ ഉപയോഗിക്കുന്ന ഉപകരണം- മൈക്രോസ്കോപ്പ്

കോശങ്ങൾ

ജീവശരീരം നിർമിക്കപ്പെട്ടിരിക്കുന്ന ചെറുഘടകങ്ങൾ.

ഏകകോശ ജീവികൾ : ഒരു കോശം മാത്രമുള്ള ജീവികൾ.

ഉദാ : അമീബ, പാരമീസിയം, യുഗ്ലീന, ബാക്ടീരിയ.

ബഹുകോശ ജീവികൾ : ഒന്നിലധികം കോശങ്ങളുള്ള ജീവികൾ.

ഉദാ : ജന്തുക്കൾ, സസ്യങ്ങൾ.

ജന്തുകോശം : ഭാഗങ്ങൾ

  • കോശത്തിൻ്റെ കേന്ദ്രം - മർമം
  • കോശത്തിൻ്റെ ആവരണം - കോശസ്തരം
  • കോശത്തിൻ്റെ അകത്തു നിറഞ്ഞിരിക്കുന്ന ദ്രവൃപദാർത്ഥം - കോശദ്രവ്യം
  • ജന്തു കോശങ്ങളിൽ നിന്ന് സസ്യകോശങ്ങളെ വ്യത്യാസപ്പെടുത്തുന്ന ഘടകങ്ങൾ - കോശഭിത്തി, ഹരിതകം, വലിയ ഫേനം.
  • സസ്യകോശങ്ങളിൽ കോശത്തിൻ്റെ ആവരണമായ കോശസ്തരത്തിൻ്റെ പുറമെ കാണുന്ന ആവരണമാണ് - കോശഭിത്തി.

സസ്യകോശം : ഭാഗങ്ങൾ സസ്യകോശത്തിൽ കോശഭിത്തി, ഹരിതകം എന്നിവ കാണപ്പെടുന്നു.

Image