ഡൽഹി അധികാരകേന്ദ്രം
  • ചൗഹാൻ വംശത്തിലെ അവസാന ഭരണാധികാരി ആയിരുന്നു പൃഥ്വിരാജ് ചൗഹാൻ.
  • അദ്ദേഹത്തെ മുഹമ്മദ് ഘോറി പരാജയപ്പെടുത്തി ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ചു.
  • അദ്ദേഹത്തിന്റെ സേന നായകൻ ആയിരുന്നു കുത്ബുദ്ദിൻ ഐബക്
  • 1206 ൽ കുത്ബുദ്ദിൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
  • അദ്ദേഹത്തിന്റെ രാജവംശം മംലൂക്ക് വംശം (അടിമവംശം) എന്നറിയപ്പെടുന്നു.
  • മംലൂക്ക് വംശത്തെ തുടർന്ന് വേറെ നാല് രാജവംശങ്ങൾ ഡൽഹി ഭരിച്ചു.
  • 1206 മുതൽ 1526 വരെ ഡൽഹി ആസ്ഥാനമാക്കി ഭരണം നടത്തിയവർ സുൽത്താന്മാർ എന്നും ഈ കാലഘട്ടം സൽത്താനത്ത് കാലം എന്നും അറിയപ്പെടുന്നു.