നമ്മുടെ ഇന്ത്യ

ഇന്ത്യ-സ്ഥാനവും അയൽരാജ്യങ്ങളും

  • ഇന്ത്യക്ക് 7 അയൽരാജ്യങ്ങൾ ആണ് ഉള്ളത്.
  • ഇന്ത്യയുടെ തെക്കുഭാഗത്തുള്ള സമുദ്രം ഇന്ത്യൻ മഹാസമുദ്രം ആണ്.
  • ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ കിഴക്കുഭാഗം ബംഗാൾ ഉൾക്കടൽ എന്നും പടിഞ്ഞാറു ഭാഗം അറബിക്കടൽ എന്നും അറിയപ്പെടുന്നു.

ഇന്ത്യൻ സംസ്ഥാനങ്ങൾ

  • ഇന്ത്യയിൽ ഇപ്പോൾ 28 സംസ്ഥാനങ്ങൾ ആണ് ഉള്ളത്.
  • 2019 ആഗസ്റ്റ് മാസത്തിൽ ഇന്ത്യൻ സംസ്ഥാനമായിരുന്ന ജമ്മു &കാശ്മീരിനെ ഇന്ത്യ ഗവണ്മെൻ്റ് 2 കേന്ദ്രഭരണപ്രദേശങ്ങൾ ആയി തിരിച്ചു -ജമ്മു &കാശ്മീർ , ലഡാക്. ((Additional Information : Scert text not updated)
സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും
ആന്ധ്രപ്രദേശ് (ഹൈദരാബാദ്) അരുണാചൽ പ്രദേശ്(ഇറ്റാനഗർ)
അസം(ഡിസ്പൂർ) ബീഹാർ(പട്ന)
ഛത്തീസ്ഗഢ് (റായ്പൂർ) ഗോവ(പനാജി)
ഗുജറാത്ത്(ഗാന്ധിനഗർ) ഹരിയാന(ചണ്ഡിഗഡ്)
ഹിമാചൽ പ്രദേശ്(ഷിംല) ജാർഖണ്ഡ് (റാഞ്ചി)
കർണാടക(ബാംഗ്ലൂർ) കേരളം(തിരുവനന്തപുരം)
മധ്യപ്രദേശ്(ഭോപ്പാൽ) മഹാരാഷ്ട്ര(മുംബൈ)
മണിപ്പൂർ(ഇംഫാൽ) മേഘാലയ(ഷില്ലോംഗ്)
മിസോറം(ഐസ്വാൾ) നാഗാലാൻഡ്(കൊഹിമ)
ഒഡീഷ(ഭുവനേശ്വർ) പഞ്ചാബ്(ചണ്ഡിഗഡ്)
രാജസ്ഥാൻ(ജയ്പൂർ) സിക്കിം(ഗാംഗ്ടോക്ക്)
തമിഴ്‌നാട്(ചെന്നൈ) തെലങ്കാന(ഹൈദരാബാദ്)
ത്രിപുര(അഗർത്തല) ഉത്തരാഖണ്ഡ്(ഡെറാഡൂൺ)
ഉത്തർപ്രദേശ്(ലഖ്‌നൗ) പശ്ചിമ ബംഗാൾ(കൊൽക്കത്ത)
  • ഇന്ത്യയിൽ അവസാനം രൂപം കൊണ്ട സംസ്ഥാനം ആന്ധ്രപ്രദേശ് വിഭജിച്ചുണ്ടായ തെലുങ്കാനയും, സീമാന്ധ്രയും ആണ് , 2014 ആയിരുന്നു ഇത് .

  • ഇന്ത്യയിൽ ഇപ്പോൾ 8 കേന്ദ്രഭരണപ്രദേശങ്ങൾ ആണ് ഉള്ളത് .

കേന്ദ്രഭരണ പ്രദേശങ്ങൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ചണ്ഡിഗഡ്
ദാദ്ര നഗർ ഹവേലി, ദാമൻ & ഡിയു ദില്ലി
ജമ്മു കശ്മീർ ലഡാക്ക്
ലക്ഷദ്വീപ് പുതുച്ചേരി