ഭൂപ്രകൃതി 2

നദികൾ

  • കേരളത്തിൽ 44 നദികൾ ഉണ്ട്.
  • പശ്ചിമഘട്ടത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • കേരളത്തിൽ 41 നദികൾ പടിഞ്ഞാറോട്ടാണ് ഒഴുകുന്നത് .
  • മൂന്നു നദികൾ കിഴക്കോട്ട് ഒഴുകുന്നു. അവ : കബനി, ഭവാനി, പാമ്പാർ
  • പെരിയാർ ആണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി.

കൊടുങ്കാരപ്പള്ളം പുഴ

  • തമിഴ്‌നാട് അതിർത്തിയിലെ പെരുമാൾമുടിയിൽ ഉദ്ഭവിച്ച് ഭവാനിപ്പുഴയിൽ എത്തിച്ചേരുന്നു.
  • വനനശീകരണം പുഴയുടെ നാശത്തിനു വഴി തെളിച്ചു.
  • മഴക്കുഴികൾ, തടയണ നിർമ്മാണം, കാട് വച്ച് പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പുഴ നീരൊഴുക്ക് വീണ്ടെടുത്തു അട്ടപ്പാടി പ്രദേശത്തു കൂടെ ഒഴുകുന്നു.

കായലുകൾ

  • കടലിനോടു ചേർന്ന് കാണുന്ന വലിയ ജലാശയങ്ങൾ ആണ് കായലുകൾ.
  • മത്സ്യബന്ധനം, കക്ക വാരൽ, കയർ വ്യവസായം, വിനോദസഞ്ചാരം എന്നിവയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു.
  • കേരളത്തിലെ ഏറ്റവും വലിയ കായൽ വേമ്പനാട്ട് കായൽ ആണ്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആയി ഇതു വ്യാപിച്ചു കിടക്കുന്നു.

തടാകങ്ങൾ

  • കരകളാൽ ചുറ്റപ്പെട്ട വലിയ ജലാശയങ്ങൾ ആണ് ഇവ.
  • കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.

കൃഷിയും ജനജീവിതവും

  • വളക്കൂറുള്ള മണ്ണും ധാരാളമായി ലഭിക്കുന്ന മഴയും കേരളത്തിൽ കൃഷിക്കനുകൂലമായ സാഹചര്യമൊരുക്കുന്നു.

  • മലനാട്: തണുപ്പുള്ള കാലാവസ്ഥ തേയില, ഏലം, എന്നീ വിളകൾക്ക് അനുയോജ്യമാണ്.

  • ഇടനാട് : വൈവിധ്യമാർന്ന വിളകൾ : നെല്ല്, തെങ്ങ്, ചേന, ചേമ്പ്, കമുക്, റബ്ബർ,മരച്ചീനി കാപ്പി, കുരുമുളക്

  • തീരപ്രദേശം : തെങ്ങ്, നെല്ല് തുടങ്ങിയ വിളകൾ. കായലുകൾ മത്സ്യക്കൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്നു.

വിഷുവിന് കാർഷികഫലങ്ങൾ കൊണ്ട് കണിയൊരുക്കുന്നതും പത്താമുദയത്തിന് വിളയിറക്കുന്നതും കേരളീയ സംസ്കാരത്തിൽ കൃഷിയ്ക്കുള്ള സ്ഥാനം വ്യക്തമാക്കുന്നു.

ഗതാഗതം

ഓരോ ഭൂപ്രകൃതി വിഭാഗത്തിനും അനുയോജ്യമായ ഗതാഗത മാർഗങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്.

ജലഗതാഗതം :

  • നദികൾ, കായലുകൾ, തടാകങ്ങൾ തുടങ്ങിയവയുള്ള തീരപ്രദേശത്ത് കാണപ്പെടുന്നു.
  • തിരുവനന്തപുരം മുതൽ ഹൊസ്‌ദുർഗ് വരെ നീളുന്ന ജലപാതയുണ്ട്.
  • മത്സ്യബന്ധനം, ഗതാഗതം, രാജ്യരക്ഷ തുടങ്ങിയവയ്ക്കായി തുറമുഖങ്ങൾ വികസിപ്പിച്ചിരിക്കുന്നു.

റോഡ്, റെയിൽഗതാഗതം :

  • മലനാട്ടിലും ഇടനാട്ടിലും റോഡ് ഗതാഗതമാണ് കൂടുതൽ ഉള്ളത്.
  • പശ്ചിമഘട്ടത്തിലെ ചുരങ്ങൾ വഴി ഇവ കർണാടകത്തിലേയ്ക്കും തമിഴ്നാട്ടിലേക്കും നീളുന്നു.
  • ദേശീയപാതകൾ ഏറ്റവും കൂടുതലായി കടന്നു പോകുന്ന ഭൂപ്രകൃതി വിഭാഗം : ഇടനാട്
  • റെയിൽ പാതകൾ ഇല്ലാത്ത ജില്ലകൾ : ഇടുക്കി, വയനാട്

വ്യോമഗതാഗതം

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ.