ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി
  • ജനാതിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം - മഹാത്മാ ഗാന്ധി

  • ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം - എബ്രഹാം ലിങ്കൺ

  • ആഗോള ആദരവ് പിടിച്ചു പറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യമാണ് - അമർത്യസെൻ

ഗ്രാമസഭ

  • വാർഡുതലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള വേദി.
  • നഗരങ്ങളിൽ ഇതിനെ വാർഡ് സഭ എന്ന് പറയുന്നു.
  • വാർഡിലെ എല്ലാ വോട്ടർമാർക്കും ഗ്രാമസഭയിൽ പങ്കെടുത്ത് അഭിപ്രായം പറയാൻ അവസരമുണ്ട്.
  • വാർഡിൽ നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങൾ ഗ്രാമസഭയിൽ കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നു.
  • നേതൃത്വം കൊടുക്കുന്നത് ആ വാർഡിലെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയാണ്. ഗ്രാമങ്ങളിൽ വാർഡ് മെമ്പർ എന്നും നഗരങ്ങളിൽ കൗൺസിലർ എന്നും അറിയപ്പെടുന്നു.

ജനാധിപത്യം

  • ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രിതിനിധികളോ ജനങ്ങൾക്ക് വേണ്ടി ഭരണം നടന്ന പ്രക്രിയ.
  • ഡമോസ്(ജനം), ക്രാറ്റോസ്(ശക്തി/ അധികാരം) എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നുണ്ടായ ഡെമോക്രാറ്റിയ എന്ന പദത്തിൽ നിന്നാണ് ഡെമോക്രസി എന്ന ഇംഗ്ലീഷ് പദം ഉദ്ഭവിച്ചത്.

ജനാധിപത്യം 2 വിധം

1. പ്രത്യക്ഷജനാധിപത്യം : പ്രധാന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ടെടുക്കുന്നു.

2. പരോക്ഷജനാധിപത്യം: ജനപ്രധിനിധികൾ ജനങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കുന്നു.

ഇന്ത്യയിൽ സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും വോട്ടവകാശം ഉണ്ട്.