A
Arifa
27 May 18

മലയാളം ഭാഷയിലെ അകർമക ക്രിയ സകർമക ക്രിയ ഇവ എന്താണ്?

Replies to this post

A
Arifa

Thank you. 😊

1
N
NET

ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർമ്മത്തിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെസകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെഎന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.

ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.

ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.

വ്യാകരണപ്രകാരം ഒരു വാക്യത്തിൽകർമ്മത്തിന്റെ അഭാവത്തിൽ ക്രിയയുടെഅർത്ഥം പൂർണ്ണമാണെങ്കിൽ അത്തരം ക്രിയകൾ അകർമ്മകക്രിയ‍ എന്ന് അറിയപ്പെടുന്നു.

ഉദാഹരണം: കുഞ്ഞ് കളിക്കുന്നു.

ഈ വാക്യത്തിൽ കർത്താവ് കുഞ്ഞും, ക്രിയ കളിക്കുന്നു എന്നതുമാണ്. ഇവിടെ കർമ്മത്തിന്റെ അഭാവത്തിലും വാക്യം പൂർണ്ണമാണ്‌. അതായത് ഇവിടെ ആരെ, എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമില്ല.

1