M
Ms
08 Aug 19

പോസ്റ്റ് ഓഫീസ് ജോലി നേടാൻ ഇത് സുവർണ്ണാവസരം

പോസ്റ്റ്‌ ഓഫീസുകളിലെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് മാനേജർ ,അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ,ടക് സേവക് എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം തലം വിദ്യാഭ്യാസവും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത . മെറിറ്റ് ലിസ്റ്റ് അനുസരിച്ചാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷകനിൽ നിന്ന് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം 05.08.2019 മുതൽ 04.09.2019 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് http://appost.in/gdsonline. കാറ്റഗറി OC / OBC / EWS പുരുഷൻ‌മാർ‌ ഫീസ് നൽകണം. 100 / - (നൂറ് രൂപ). പോസ്റ്റ് ഓഫീസിൽ ആണ് ഫീസ് അടക്കേണ്ടത്. ഇന്ത്യയിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ മറ്റ് പോസ്റ്റ് ഓഫീസുകൾ. ഓഫീസുകളുടെ പേരുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

Replies to this post